കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച പൊതു അവധി ആയിരിക്കും. എന്നാല്‍ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് മാറ്റമില്ല. 24,25 തീയതികളില്‍ അത്യാവശ്യ സര്‍വീസ് മാത്രം. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളെ ഒഴിവാക്കി. 75 പേര്‍ക്ക് പരമാവധി പങ്കെടുക്കാം. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം പേര്‍ മാത്രം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ്. ട്യൂഷന്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ തുടരരുത്. ബീച്ച്, ടൂറിസ്റ്റ് സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണം. രാത്രികാല കര്‍ഫ്യു കര്‍ശനമായി തുടരും. ഭക്ഷണം ഉറപ്പാക്കണം. നോമ്പിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തണം. വാര്‍ഡ് അംഗം, ആശാ വര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യു, പൊലീസ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ് തല പ്രതിരോധ സമിതി ഉണ്ടാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.