തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.
രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തമെന്നാണ് കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നത്.