രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ ആരും അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

0
287

അബുദാബി: കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരില്‍ ആരും അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പഠനം. കൊവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതി തടയുന്നതില്‍ 93 ശതമാനവും ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം തടയുന്നതില്‍ 95 ശതമാനവും വാക്സിനുകള്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

യുഎഇയില്‍ ഇതുവരെ 96.7 ലക്ഷം ഡോസ് വാക്സിനുകളാണ് നല്‍കിക്കഴിഞ്ഞത്. സിനോഫാം, ഫൈസര്‍, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നീ വാക്സിനുകളാണ് രാജ്യത്ത് ലഭ്യമാക്കിയിട്ടുള്ളത്.  വാക്സിന്‍ എടുക്കുന്നത് വൈകിപ്പിക്കുന്നതും വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കന്നതും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും രോഗപ്രതിരോധ ശേഷി കുറവുള്ളവരെയടക്കം അപകടത്തിലാക്കുന്നതുമാണെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here