മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ച് ഖുശ്ബു; തൊട്ടുപിന്നാലെ കേസെടുത്ത് പൊലീസ്

0
356

ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിനെതിരെ കേസെടുത്ത് കോടമ്പക്കം പൊലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മസ്ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് തൗസന്റ് ലൈറ്റ്സിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഖുശ്ബുവിനെതിരെ കേസെടുത്തത്.

ആരാധനാലയങ്ങള്‍ക്ക് 100 കിലോ മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണമോ വോട്ട് ചോദിക്കലോ പാടില്ലൈന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

താന്‍ ഡ്യൂട്ടിയിലായിരിക്കെ, ഖുശ്ബുവും അനുയായികളും ഒരു പള്ളിക്ക് മുന്നില്‍ നില്‍ക്കുകയും അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. അവരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here