മുത്തലാഖ് ചൊല്ലി, സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഗള്‍ഫിലേക്ക് കടന്നു; പ്രവാസി യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

0
273

നാദാപുരം: മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രവാസി യുവാവ് അറസ്റ്റിലായി.

താനക്കോട്ടൂരിലെ അന്ത്യോളച്ചാലില്‍ ഞാലിയോട്ടുമ്മല്‍ ജാഫറാ(27)ണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് വളയം പോലീസിന് കൈമാറുകയായിരുന്നു.

ജാഫറിന്റെ ഭാര്യ കോടഞ്ചേരിയിലെ ഷിഹാന തസ്‌നി നല്കിയ പരാതിയിലാണ് അറസ്റ്റ്. മുത്തലാഖ് ചൊല്ലിയതും വിവാഹവേളയില്‍ നല്കിയ 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തതാണ് കേസ്.

മുസ്ലിം വുമന്‍സ് പ്രോട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മേരേജ് 2019 പ്രകാരം കേസെടുത്തെങ്കിലും ഗള്‍ഫിലേക്ക് കടന്നതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ജാഫറിന്റെ മാതാപിതാക്കളും ബന്ധുക്കളും പ്രതികളാണ്.

2018 ഡിസംബര്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here