മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം ചെയ്തു.
സർക്കാറിന്റെ കോവിഡ് പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്നും ഇത്തരം സംഭാവനകൾ നൽകുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം. നാളെ വേറൊരു മുഖ്യമന്ത്രി വന്നാൽ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.