കൊച്ചി: നെടുമ്പോശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
സ്വര്‍ണം കടത്താന്‍ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുന്നു എന്ന് വെളിവാക്കുന്നതാണ് മാമ്പഴ ജ്യൂസില്‍ സ്വര്‍ണം കലര്‍ത്തിയത്. നിലവില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന ഇത്തരം മാര്‍ഗങ്ങള്‍ തടയാന്‍ വേണ്ട സംവിധാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇല്ല.
എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്.