മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോഗികൾ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. 17 രോഗികളാണ് അപകടം നടക്കുമ്പോൾ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
#UPDATE 13 people have died so far in fire at COVID hospital in Virar, in Vasai Virar municipal limits, Palghar district
(Earlier visuals)#Maharashtra pic.twitter.com/KHTiSqbLMY
— ANI (@ANI) April 23, 2021