മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് പോയത് കോൺഗ്രസ് വോട്ടല്ല, എൽ.ഡി.എഫ് വോട്ടെന്ന് മുസ്ലിം ലീഗ്

0
353

ഉപ്പള: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി എൽ.ഡി.എഫ് രഹസ്യധാരണയുടെ ഭാഗമായി വോട്ട് കച്ചവടം നടന്നതായി സംശയിക്കുന്നുവെന്നും പല കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിക്ക് പോയതായും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസും പ്രസ്താവനയിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ദിവസം സി.പി.എം നിഷ്ക്രിയമായി കാണപ്പെട്ടത് ഈ രഹസ്യ ബാന്ധവത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കുന്നു. അതേസമയം സി.പി.എം നടത്തുന്ന കള്ള പ്രചാരണം ആടിനെ പട്ടിയാക്കുന്ന വില കുറഞ്ഞ തന്ത്രം മാത്രമാണ്.
കോൺഗ്രസ്‌ വോട്ടിന്റെ കാര്യത്തിൽ മുസ്ലിം ലീഗിന് യാതൊരുവിധ ആശങ്ക ഇല്ല. യു.ഡി.എഫ് ഒറ്റക്കെട്ടയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പതിവ് പോലെ കർണാടകയിൽ നിന്നുള്ള മുൻ മന്ത്രിമാരടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും പ്രചാരണത്തിൽ സജീവമായിരുന്നു.

എൽ.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചതിന്റെ ജാള്യത മറയ്ക്കാനാണ്
കള്ള വാർത്തകൾ പടച്ചു വിടുന്നത്. സി.പി.എമ്മിന് ലഭിക്കേണ്ട വോട്ടുകളിൽ കുറവ് ഉണ്ടന്ന സൂചനയാണ് ഈ വിഭ്രാന്തിക്ക് കാരണം. മഞ്ചേശ്വരത്ത് വിജയ സാധ്യത ഇല്ലെന്ന് നേരെത്തെ മനസിലാക്കിയ എൽ.ഡി.എഫ് ന്യൂനപക്ഷ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here