മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ രഹസ്യ ധാരണയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനാലാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം നിര്‍ത്തിയത്. അദ്ദേഹത്തെ പിന്‍വലിക്കാന്‍ ആകുമോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ പ്രസ്താവന ആപത്കരമാണ്. വോട്ടുകച്ചവടത്തെ കുറിച്ച് താന്‍ ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു മുല്ലപ്പള്ളി.
കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തി. എന്നാലും അദ്ദേഹം പിന്നീടും പ്രസ്താവന ആവര്‍ത്തിച്ചിരുന്നു.
‘ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം.’ അദ്ദേഹം ഇന്നലെ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്‍വലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നല്‍കണമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.