മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ഉപ്പള സ്വദേശിനി ഹാജിറ സജിനി

0
525

ഉപ്പള: മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടി ഉപ്പള സോങ്കാൽ കൊടങ്കയിലെ ഹാജിറ സജിനി. ഇന്ധിഗ്രേറ്റഡ് ഹൈഡ്രോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് സുള്ള്യ താലൂക്ക് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടിയ ഹാജിറാ സജിനി നിലവിൽ കർണാടക സർക്കാറിൽ ഭൂപരിസ്ഥിതി വകുപ്പിലാണ് സേവനം ചെയ്യുന്നത്.

പൈവളിഗെ നഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഹാജിറ സജിനിയുടെ തുടർ പഠനം മംഗളൂരുവിൽ ആയിരുന്നു. കർഷകനായ മഞ്ചേശ്വരം ഉദ്യാവരം സ്വദേശി ശാഹിറിന്റെയും പൈവളിഗെ നഗർ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പരേതനായ പി.കെ അഹമ്മദ് മാസ്റ്ററുടെ മകൾ ജമീലയുടെ പുത്രിയാണ് ഹാജിറ സജിനി. ഭർത്താവ് കർണാടക മർദള സ്വദേശി ഹൈദർ ബെൽത്തങ്ങാടിയിലെ സ്വകാര്യ കോളേജിലെ പ്രിൻസിപ്പലാണ്. വിവിധ സ്കൂളുകളിൽ അധ്യാപികമാരായ റോഷിനിയും ആയിഷയുമാണ് സഹോദരിമാർ. മകൻ: മർസൂഖ്

LEAVE A REPLY

Please enter your comment!
Please enter your name here