ബിഗ് ടിക്കറ്റില്‍ യുഎഇയിലെ പ്രവാസിക്ക് 20 കോടി; റേഞ്ച് റോവര്‍ കാറും മറ്റ് ഏഴ് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

0
576

അബുദാബി: ശനിയാഴ്‍ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹവും (10 കോടിയോളം ഇന്ത്യന്‍ രൂപ) ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും ഉള്‍പ്പെടെ എട്ട് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.

മാര്‍ച്ച് 26ന് എടുത്ത 008335 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ബംഗ്ലാദേശ് സ്വദേശിയായ ഷാഹിദ് അഹ‍മ്മദ് എന്നയാള്‍ക്കാണ് ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. അല്‍ഐനില്‍ താമസിക്കുന്ന അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസില്‍ ഇന്ത്യക്കാരനായ മണികണ്ഠന്‍ ത്യാഗരാജന്‍ റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 016121 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെയാണ് ഇന്നത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തെരഞ്ഞെടുത്ത്. രണ്ടാം സമ്മാനമായ അരക്കോടി ദിര്‍ഹം (10 കോടിയോളം ഇന്ത്യന്‍ രൂപ) മലയാളിയായ രാമന്‍ നമ്പ്യാര്‍ മോഹനാണ് ലഭിച്ചത്. ഓണ്‍ലൈനിലൂടെ എടുത്ത 291116 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യക്കാരനായ രഞ്ജി തോമസിനാണ് 3.50 ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം. 075628 ആയിരുന്നു അദ്ദേഹം ഓണ്‍ലൈനായി എടുത്ത ടിക്കറ്റിന്റെ നമ്പര്‍. ഇന്ത്യക്കാരായ മുഹമ്മദ് നിസാം തൈക്കാടന്‍ 2.50 ലക്ഷ ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ – 248239) മുഹമ്മദ് ഷാന്‍ സലീം ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ – 257055) നേടി.

90,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം പാകിസ്ഥാന്‍ സ്വദേശിയായ സഹീന്‍ കൗസറിനാണ്‌. സമ്മാനാര്‍ഹമായ 150586 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതാണ്. 033503 നമ്പര്‍ ടിക്കറ്റിലൂടെ ഇന്ത്യക്കാരി പൂജ പണിക്കര്‍ 80,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം നേടി. ഇന്ത്യക്കാരനായ സഗുപാര്‍ സാതിക് പസീര്‍ അഹമ്മദിനാണ് (ടിക്കറ്റ് നമ്പര്‍ – 100313) 70,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.

60,000 ദിര്‍ഹത്തിന്റെ ഒന്‍പതാം സമ്മാനവും ഇന്ത്യക്കാരനായ ഗോപകുമാര്‍ കൃഷ്‍ണന് ലഭിച്ചു. സമ്മാനാര്‍ഹമായ 212563 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനായാണ് വാങ്ങിയത്. ശ്രീലങ്കന്‍ സ്വദേശി റോഷന്‍ അരബകരുഗെയ്ക്കാണ് ഇന്നത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം 063650 നമ്പര്‍ ടിക്കറ്റിലൂടെ ലഭിച്ചത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. മേയ് മൂന്നിന് നറുക്കെടുക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും (അഞ്ച് കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവുമാണ്(ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയികള്‍ക്ക് പോര്‍ഷെ സ്‌പൈഡര്‍ 718 മോഡല്‍ ആഢംബര കാറാണ് സമ്മാനം.

LEAVE A REPLY

Please enter your comment!
Please enter your name here