‘പുറമേയുള്ളൂ ഖദർ, അകം മൊത്തം കാവിയാണ്’; ‘ഒരു താത്വിക അവലോകനം’ ടീസർ പുറത്തിറങ്ങി

0
789

ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി. രാഷ്​ട്രീയ ആക്ഷേപ ഹാസ്യത്തിന്​ മുൻതൂക്കം നൽകിയാണ്​ ചിത്രം നിർമിക്കുന്നത്. അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.

ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.അജു വർഗീസും ഷമ്മി തിലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ടീസറിലുള്ളത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here