Thursday, January 23, 2025
Home Entertainment ‘നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി’, കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

‘നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി’, കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

0
960

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു.

മാമുക്കോയയുടെ കഥാപാത്രത്തിന്റെ സംസാരത്തിലൂടെയാണ് ടീസറിന്റെ തുടക്കം. ഒടുവില്‍ പ്രിഥ്വിരാജിന്റെ കഥാപാത്രത്തെയും കാട്ടുന്നു. നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരിയെന്ന് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ആത്മഗതമെന്നോണം കേള്‍ക്കാം. റോഷൻ, മുരളഗി പോഗി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ടീസറില്‍ ഉണ്ട്. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന് ഏറെ അഭിനയസാധ്യതയുള്ളതാണ് ചിത്രത്തിലെ കഥാപാത്രമെന്ന് ടീസറില്‍ നിന്ന് മനസിലാകുന്നു.

മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്.

അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here