നിസാമുദ്ദീനില്‍ റമദാനില്‍ 50 പേരെ പ്രവേശിപ്പിക്കാം; അഞ്ച് നേരവും നിസ്‌കാരത്തിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

0
277
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനായി അഞ്ച് നേരവും വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. റമദാന്‍ പ്രാര്‍ത്ഥനയ്ക്കായി 50 പേരെ പ്രവേശിപ്പിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടിയെന്നും ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ദുരന്ത നിവാരണ നിയമം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര നീക്കം. എന്നാല്‍ ഇതിനെതിരെ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

പൊലീസ് അനുവദിക്കുന്നവരില്‍ 200 പേരില്‍ 20പേര്‍ക്ക് ഒരു നേരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാമെന്ന് കേന്ദ്രം തിങ്കളാഴ്ച്ച കോടതിയെ അറിയിച്ചിരുന്നു. ഒരു മതസ്ഥലവും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഇവിടെ മാത്രം എങ്ങനെയാണ് ഇത്തരത്തിലൊരു നിയന്ത്രണം വരുന്നതെന്നും ചോദിച്ചു. ഇതൊരു തുറന്ന സ്ഥലമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് മുക്ത ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടത്തിയ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വരില്‍ നിരവധിവപേര്‍ക്കായിരുന്നു അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തോളെം പേരായിരുന്നു അന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് 2020 മാര്‍ച്ച് 20 മുതല്‍ മര്‍ക്കസി അടച്ചിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here