Friday, January 24, 2025
Home Kerala നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്

0
247

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍  ഉള്‍പ്പെടുത്തിയിട്ടില്ല.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്ദമംഗലത്താണ് 81.52 ശതമാനം. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 61.85 ശതമാനം. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വീണ്ടും കത്ത് നല്‍കി. പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍, ഇവയുടെ വിശദ വിരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here