നായകനായി സ​ഞ്​​ജു​വി​ന് ഇന്ന്​​ അ​ര​ങ്ങേ​റ്റം; പ്രതീക്ഷയോടെ മലയാളികള്‍

0
339

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ണ്​ ഇന്ന്​​ ഐ.​പി.​എ​ല്ലില്‍ ക്യാ​പ്​​റ്റ​ന്‍ കു​പ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം. സീ​സ​ണി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ഞ്​​ജു​വി​‍െന്‍റ രാ​ജ​സ്​​ഥാ​ന്‍​ റോ​യ​ല്‍​സി​ന്​ പ​ഞ്ചാ​ബ്​ കി​ങ്സാ​ണ്​ എ​തി​രാ​ളി. സിനിമ താരങ്ങളായ പൃഥ്വിരാജ്​, ടൊവിനോ തോമസ്​ അടക്കമുള്ളവര്‍ സഞ്​ജുവിന്​ ആശംസകള്‍ നേര്‍ന്നു. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിക്കപ്പെടാന്‍ സഞ്​ജുവിന്​ ഈ സീസണില്‍ മികച്ച പ്രകടനം പുറ​ത്തെടുക്കേണ്ടത്​ അത്യാവശ്യമാണ്​.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ ര​ണ്ട്​ ടീ​മു​ക​ള്‍ പു​തി​യ റി​ക്രൂ​ട്ട്​​മെന്‍റു​ക​ളു​മാ​യാ​ണ്​ 14ാം സീ​സ​ണി​ന്​ ഒ​രു​ങ്ങു​ന്ന​ത്. സീ​സ​ണി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​രം ക്രി​സ്​ മോ​റി​സി​നെ 16.25 കോ​ടി ന​ല്‍​കി സ്വ​ന്ത​മാ​ക്കി. ലി​യാം ലി​വി​ങ്​​സ്​​റ്റ​ണ്‍, മു​സ്​​ത​ഫി​സു​ര്‍ റ​ഹ്​​മാ​ന്‍ തു​ട​ങ്ങി​യ പു​തി​യ സെ​ല​ക്​​ഷ​നൊ​പ്പം ബെ​ന്‍​സ്​​റ്റോ​ക്​​സ്, ജോ​സ്​ ബ​ട്​​ല​ര്‍, രാ​ഹു​ല്‍ തെ​വാ​ത്തി​യ, ഡേ​വി​ഡ്​ മി​ല്ല​ര്‍ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ബി​ഗ്​ ഹി​റ്റ​ര്‍​മാ​രു​ടെ നി​ര.

മ​റു​പ​ക്ഷ​ത്ത്​ ​െക.​എ​ല്‍. രാ​ഹു​ലി​‍െന്‍റ ടീ​മി​ല്‍ ക്രി​സ്​ ഗെ​യ്​​ല്‍, ഡേ​വി​ഡ്​ മ​ലാ​ന്‍, ജെ. ​റി​​ച്ചാ​ര്‍​ഡ്​​സ​ണ്‍, നി​കോ​ള​സ്​ പു​രാ​ന്‍, മോ​യ്​​സ്​ ഹെന്‍റി​ക്വ​സ്, ക്രി​സ്​ ജോ​ര്‍​ഡ​ന്‍ എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here