ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുൻ ഇസ്‌ലാം സ്വീകരിച്ചു

0
782

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേര്. സുഹൃത്ത് പങ്കുവച്ച വാർത്ത ഇൻസ്റ്റഗ്രാമിൽ താരം സ്ഥിരീകരിച്ചു.

ഫോർച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ്, ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. താരം അത് റീഷെയർ ചെയ്തിട്ടുണ്ട്. ‘ വിശുദ്ധ റമസാനിലെ കഴിഞ്ഞ രാത്രി ബിയോൺ ശഹാദത്ത് ചൊല്ലി. അൽഹംദുലില്ലാഹ്. ഇമാദ് എന്ന പേരാണ് അദ്ദേഹം തെരഞ്ഞെടുത്തത്. നിങ്ങളിൽ അഭിമാനം’ – എന്നാണ് അവർ കുറിച്ചത്.

2019 സെപ്തംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് ബിയോൺ. ടി20യിൽ ഇന്ത്യയ്‌ക്കെതിരെയാണ് ആദ്യമായി കളത്തിലിറങ്ങിയത്. 2020 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും അംഗമായി.

ഇസ്‌ലാം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററാണ് ബിയോൺ. 2011 ജനുവരിയിൽ വെയ്ൻ പാർനൽ ഇസ്‌ലാം സ്വീകരിച്ചിരുന്നു. വലീദ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്. ദക്ഷിണാഫ്രിക്കൻ ഫാഷൻ ബ്ലോഗർ ആയിഷ ബകർ ആണ് താരത്തിന്റെ ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here