തുടര്‍ ഭരണം ഉറപ്പെന്ന് സി.പി.എം: ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടും; രാഹുല്‍ പ്രയങ്കാ റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്‌തെന്നും വിലയിരുത്തല്‍

0
307

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തുടര്‍ ഭരണം ഉറപ്പെന്ന് സി.പി.എം. ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രയങ്കാ ഗാന്ധിയുടെയും റാലികള്‍ യു.ഡി.എഫിന് ഗുണം ചെയ്തു. എന്നാല്‍ ഇത് യു.ഡി.എഫിന് അധികാരത്തില്‍ വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കില്ലെന്നും സി.പി.എം വിലയിരുത്തി. ബി.ജെ.പി പലയിടത്തും നിര്‍ജീവമായി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സി.പി.എം സമ്ബൂര്‍ണ നേതൃയോഗം ചേരുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here