കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ മൂന്ന് മരണം

0
406

തലശ്ശേരി- ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ കോവിഡ് പിടിപെട്ട് മൂന്ന് പേര്‍ മരിച്ചു. ന്യൂമാഹി ടൗണില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടില്‍ റാബിയാസിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (അപ്പു-52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി ഫൗസിയയുടെ ഭര്‍ത്താവ് പുതുവാച്ചേരി ബഷീറും (ചേറ്റംകുന്ന്-65) വ്യാഴാഴ്ച രാവിലെ  കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ മരിച്ചു.

ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഈ മാസം 22 ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇവര്‍ക്ക് പുറമെ ഈ വീട്ടിലെ മറ്റ് രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്.

വടകര ആനച്ചിന്റവിട മഹമ്മൂദിന്റെയും ന്യൂമാഹിയിലെ പി.കെ.വി. റാബിയുടെയും മകളാണ് ആരിഫ. ഭര്‍ത്താവ്: ഇ.വി. മുഹമ്മദ് ഇക്ബാല്‍ (കണ്ണൂര്‍). മക്കള്‍: അസീറ, ഫിദ. മരുമക്കള്‍: അസീബ് (വടകര), റിസ്വാന്‍ (ചെന്നൈ). സഹോദരങ്ങള്‍: അസീസ്, ഷഫീക്, സാദിഖ്,  ഫൗസിയ, താഹിറ, പരേതയായ ഫാസില.
മരിച്ച പുതുവാച്ചേരി ബഷീറിന്റെ ഭാര്യ ഫൗസിയ. മകള്‍: സുമയ്യ.
മരുമകന്‍: യാസര്‍ (ലുലു ഗ്രൂപ്പ്, ഒമാന്‍).
ഇരുവരുടെയും ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here