ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഓഗസ്റ്റില്‍ തുടക്കമാകും. ഓഗസ്റ്റ് 28 മതുല്‍ സെയിന്റ് കിറ്റ്‌സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. ഔദ്യോഗിക കണക്ക് അനുസരിച്ച് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലമാണ് സെയിന്റ് കിറ്റ്‌സ് & നെവിസ്.
ടൂര്‍ണമെന്റ് മുഴുവനും ഒറ്റ വേദിയിലായിരിക്കും നടക്കുക. ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങള്‍ ഉണ്ടാകും. ബാര്‍ബഡോസ് ട്രിഡന്റ്‌സ്, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ജമൈക്ക തല്ലാവാസ്, സെന്റ് കിറ്റ്‌സ് & നെവിസ് പാട്രിയറ്റ്‌സ്, സെന്റ് ലൂസിയ സൂക്‌സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് തുടങ്ങി ആറ് ടീമുകളാകും ലീഗില്‍ മാറ്റുരയ്ക്കുക.
സിപിഎല്‍ 2021 വിജയകരമായി നടത്താന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും സ്വീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും സെന്റ് കിറ്റ്‌സ് & നെവിസ് മന്ത്രി ജോണല്‍ പവല്‍ പറഞ്ഞു.
2020ലെ ടൂര്‍ണ്ണമെന്റ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ബയോ ബബിളിലാണ് നടന്നത്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സായിരുന്നു 2020ലെ ജേതാക്കള്‍.