കൊവിഡ് ബാധിച്ച് ബായാർ സ്വദേശിയായ പ്രമുഖ പ്രവാസി വ്യവസായി സൗദിയിൽ മരിച്ചു

0
478

റിയാദ്: മലയാളി വ്യവസായി സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ ഉപ്പള ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെ ആരോഗ്യ നില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

അല്‍കോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം ഉപ്പള ബായാറിലെ സന കോംപ്ലക്സ് ഉടമ കൂടിയാണ്. പ്രവാസ ലോകത്ത് സാമൂഹ്യ രംഗത്തു ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന ഇദ്ദേഹം നാട്ടിലും പ്രവാസ ലോകത്തും വലിയ ഒരു സൗഹൃദ വലയത്തിനുടമയാണ്.

അല്‍ കോബാറില്‍ കുടുംബവുമൊരുമിച്ചാണ് താമസം. ഭാര്യ: സീനത്ത്. മക്കള്‍: സന, സുഹൈല്‍, അദ്നാന്‍, അഫ്നാന്‍. സഹോദരങ്ങള്‍ ഉബൈദ്, ഇബ്രാഹിം, കാസിം മുഹമ്മദ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കാസര്‍ഗോഡ് ജില്ലാ സോഷ്യല്‍ ഫോറത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here