കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നഗരങ്ങളിലേക്ക് പ്രവേശനം; ജില്ലാ ഭരണകൂടത്തിൻ്റെ തല തിരിഞ്ഞ തീരുമാനം പുന:പരിശോധിക്കണം: മുസ്ലിം യൂത്ത് ലീഗ്

0
417

ഉപ്പള: ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കേണ്ടതിനു പകരം ജില്ലാ ഭരണകൂടത്തിൻ്റെ അപക്വമായ തീരുമാനം ഉടൻ പുന: പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എ.മുക്താറും, ജന: സെക്രട്ടറി ബി.എം മുസ്തഫയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ കൊവിഡ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം വേണമെന്നാണ് ജില്ലാ കലക്ടർ നൽകിയ പരിഹാസ്യമായ നിർദ്ദേശം. സ്ഥിതിഗതികൾ രൂക്ഷമായ തോതിൽ എത്തിയിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് പറയുമ്പോഴാണ് ജില്ലാ കലക്ടറുടെ ജനദ്രോഹപരമായ നടപടി. രോഗവ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ജനങ്ങളെ മാനസികമായി ഏറെ തളർത്താനേ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂ.

രോഗ വ്യാപനം തടയുന്നതിന് നിരവധി ബദൽ മാർഗങ്ങൾ ഉണ്ടായിരിക്കെ അതൊന്നും ചെയ്യാതെ അന്നന്നത്തെ അനത്തിന് വക കണ്ടെത്തുന്ന സാധാരണക്കാരെയും പാവപ്പെട്ട വ്യാപാരികളുടെയും വയറ്റത്തടിക്കുന്ന ജില്ലാ ഭരണകൂടത്തിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാന്നെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here