കലിപ്പ് ലുക്കിൽ കാക്കിയണിഞ്ഞ് ദുൽഖർ: സല്യൂട്ടിന്‍റെ ടീസർ പുറത്ത്

0
751

ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്‍റെ ടീസർ പുറത്തിറങ്ങി. ഐ.പി.എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ വേഷമിടുന്നത്.

ബോബി – സഞ്ജയ് ആണ് തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here