ഒന്നാം സമ്മാനം 20 കോടി, രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്

0
544

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 226-ാം സീരീസിലെ നറുക്കെടുപ്പ് ഇന്ന്. ഇത്തവണ രണ്ട് കോടീശ്വരന്മാരെയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ)ആണ്. ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ).

ഇന്ന്(ഏപ്രില്‍ മൂന്ന്) ശനിയാഴ്ച യുഎഇ സമയം രാത്രി 7.30നാണ് തത്സമയ നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് തത്സമയം കാണുന്നതിനായി അബുദാബി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ സന്ദര്‍ശിക്കുക. കോടികള്‍ സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ഒരു പക്ഷേ നിങ്ങളാകാം.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. എന്നാല്‍ അല്‍പം കൂടി വില കുറഞ്ഞ ഒരു ഭാഗ്യ പരീക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 150 ദിര്‍ഹം ചെലവഴിച്ച് ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കാളിയാവാം. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.

ഒപ്പം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുന്നത് വഴി അവയിലൂടെ നടക്കുന്ന ഗെയിമുകളിലും മറ്റ് ആക്ടിവിറ്റികളിലും പങ്കെടുക്കാനും സമ്മാനം നേടാനുമുള്ള അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here