ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് ഗാംഗുലി പറഞ്ഞു.
ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമെല്ലാം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി ഗാംഗുലി തന്നെ രംഗത്ത് വന്നത്.
ഏപ്രില്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. മേയ് 30നാണ് ഫൈനല്‍.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ക്വാര്‍ട്ടര്‍, എലിമിനേറ്റര്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അഹമ്മദാബാദാണ് വേദിയാവുക. ഉച്ചകഴിഞ്ഞ് 3.30 നും വൈകിട്ട് 7.30 നുമായിരിക്കും മത്സരങ്ങള്‍.