തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച് മാധ്യമം ദിനപത്രത്തിന്റെ സര്‍വേ ഫലം. ഡീല്‍ നടപ്പിലായില്ലെങ്കില്‍ ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വ്വേയില്‍ പറയുന്നു.
140 സീറ്റില്‍ 55 എണ്ണത്തില്‍ ഒരാഴ്ച മുമ്പ് വരെ ബലാബല പോരാട്ടമായിരുന്നുവെങ്കില്‍ ഇപ്പോഴത് 47 മണ്ഡലങ്ങളായി ചുരുങ്ങിയെന്നും ബാക്കിവരുന്ന മണ്ഡലങ്ങളില്‍ 49 സീറ്റില്‍ എല്‍.ഡി.എഫും 45 മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിക്കുമെന്നും സര്‍വേ ഫലം പറയുന്നു.
വടക്കന്‍ കേരളത്തിലെ 60 സീറ്റില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത മത്സരമാണ്. ഇരുമുന്നണികളും 23 സീറ്റില്‍ വീതം വിജയിച്ചേക്കാമെന്ന് പറയുമ്പോഴും 14 സീറ്റില്‍ ബലാബല മത്സരമാണ്. അതേസമയം തെക്കന്‍ കേരളം യു.ഡി.എഫ് അനുകൂലമാണ്. എല്‍.ഡി.എഫിന് 12, യു.ഡി.എഫ് 16, 6 സീറ്റില്‍ ബലാബലം എന്നിങ്ങനെയാണ് സര്‍വ്വേ പ്രവചനം.
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നും എന്നാല്‍ മലപ്പുറത്തും മധ്യ കേരളത്തിലും യു.ഡി.എഫ് മുന്നേറുമെന്നും സര്‍വേയില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി പട്ടിക ഇടതിന് തിരിച്ചടിയാവുമെന്നും കടുത്ത മത്സരമുണ്ടാവുമെന്നും സര്‍വേയില്‍ വിലയിരുത്തി. പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ സര്‍ക്കാരിന് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പറഞ്ഞു.