ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറിലും കടകളിലും കവര്‍ച്ച

0
360

ഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ തകര്‍ത്ത് ഡി.വി.ഡി.യും മോഡവും കവര്‍ന്നു.

ഷോപ്പിന്റെ ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ഐഡിയല്‍ ബേക്കറില്‍ നിന്ന് ആയിരം രൂപയും ബാഗ് ഹൗസില്‍ നിന്ന് 1000 രൂപയും മോഷ്ടിച്ചു. ജില്ലയിലെ പലഭാഗത്തും കടകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ആരിക്കാടിയിലും ബദിയടുക്കയിലും കവര്‍ച്ചയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here