കോവിഡ് പ്രോട്ടോക്കോൾ നിയമലംഘകർക്കുള്ള പിഴ നിരക്കുകൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേരള പൊലിസിനെ ട്രോളി കമന്റുകൾ നിറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാസ്ക് പരിശോധന പോലും നടത്താത്തതിനെതിരെയാണ് ഭൂരിഭാഗം കമന്റുകളും. ഈ ഉത്സാഹം അന്ന് വോട്ടെടുപ്പ് കാലത്ത് കണ്ടിരുന്നെങ്കില്‍ ഒന്നുമില്ലേലും ഇന്ന്് വാക്സീൻ വാങ്ങാനുളള കാശെങ്കിലും തരപ്പെടില്ലായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് നിറയുന്നത്. മാത്രമല്ല മെയ് രണ്ടിനൊന്ന് ആഞ്ഞു പിടിച്ചാലും മതിയെന്നാണ് ചിലരുടെ അഭിപ്രായം.
കാറിൽ 3 പേരിൽ കൂടുതൽ പോയാൽ പിടിക്കാനായി 5 പേരെ കുത്തി നിറച്ച ജീപ്പിൽ പൊലിസെത്തും. മെയ് രണ്ടിനു മുഖം നോക്കാതെ പിടികൂടണം. അന്നേരം ഞഞ്ഞാ പിഞ്ഞാ പറയരുതെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു. മാത്രമല്ല ഈ റിസീറ്റുമായി തൃശൂർ പൂരം പരിസരത്തു പോയിരുന്നേല്‍ കേരളത്തിന്റെ മുഴുവൻ കടവും വീട്ടാമായിരുന്നല്ലോ എന്നും ചോദിക്കുന്നുണ്ട് പൊലീസിനോട്…