ആദ്യം ആര് പെട്രോള്‍ അടിക്കും? തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍

0
362

കൊല്ലം: പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ഓച്ചിറയിൽ രണ്ടു പേർക്ക് കത്തിക്കുത്തേറ്റു. ഞായറാഴ്ച രാത്രിയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോൾ നിറയ്ക്കാൻ ഓച്ചിറയിലെ പമ്പിലെത്തിയ യുവാക്കളുടെ രണ്ടു സംഘങ്ങളാണ് ഏറ്റുമുട്ടിയത്.

ആദ്യം ആരുടെ വാഹനത്തിൽ പെട്രോൾ നിറയ്ക്കണം എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീളുകയായിരുന്നു. സുമേഷ്, മിഥുൻ എന്നിവർക്കാണ് കുത്തേറ്റത്. അക്രമി സംഘാംഗങ്ങൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ട അനീഷ് എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here