ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

0
742

മൂവാറ്റുപുഴ: അറബി നാട്ടിൽ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാ​ഗ്യം.  മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂർ വീട്ടിൽ ജോർജ്‌ തോമസിനാണ് ഇത്തവണ വമ്പൻ ലോട്ടറിയടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎസ് ഡോളർ (ഏഴ് കോടി) ജോർജിന് ലഭിച്ചു.

ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ജോർജ് തോമസ്.ദുബായ് വിമാനത്താവളത്തിൽ നടന്ന 355-ാം നറുക്കെടുപ്പിൽ ജോർജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പെരിങ്ങഴയിലെ കർഷക കുടുംബത്തിലെ അംഗമാണ്.

ജോർജ്‌ മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിയും മികച്ച വോളിബോൾ കളിക്കാരനുമായിരുന്നു. ഏറെക്കാലം നാട്ടിൽ ജോലിയും കൃഷിയും വോളിബോൾ കളിയുമായി കഴിഞ്ഞിരുന്ന ജോർജ്‌ പിന്നീട് വിദേശത്തേക്ക് പോയി. ഏഴു വർഷമായി ദുബായിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here