അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ 49 ല്‍ നില്‍ക്കെ പുറത്തായി, ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്ക്ക് ബാറ്റു കൊണ്ടടിച്ച് ബാറ്റ്‌സ്മാന്‍

0
908

അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ പുറത്തായ കലിപ്പില്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിച്ച് ബാറ്റ്സ്മാന്‍. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം. അടിയില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഫീല്‍ഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ എന്നയാള്‍ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിന്റെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. ഉടന്‍ തന്നെ മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. ആശുപത്രിയില്‍ എത്തിച്ച സച്ചിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് സഞ്ജയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവസ്ഥലത്തു നിന്ന് മുങ്ങിയ സഞ്ജയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here