യുവാവിന്റെ ചെവിയില്‍ എപ്പോഴും മണി ശബ്ദം… രണ്ടു വര്‍ഷത്തിന് ശേഷം കാരണം കണ്ടെത്തി, പിന്നെ സംഭവിച്ചത്

0
758

ചെന്നൈ: വെങ്കട്ട് എന്ന 26 വയസുകാരന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. തന്റെ ചെവിയില്‍ എപ്പോഴും മുഴങ്ങി കേള്‍ക്കുന്ന മണി ശബ്ദമായിരുന്നു കാരണം. ആദ്യം കരുതിയത് ചെവിയില്‍ എന്തെങ്കിലും അകപ്പെട്ടതായിരിക്കുമെന്നാണ്. പക്ഷേ പരിശോധനില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇഎന്‍ടി സ്‌പെഷലിസ്റ്റുകള്‍ മാറിമാറി പരിശോധിച്ചിട്ടും കാര്യം എന്താണ് മാത്രം ആര്‍ക്കും മനസിലായില്ല. തുടര്‍ന്ന് രണ്ടു വര്‍ഷത്തെ പരിശോധനകൾക്ക് ശേഷം ഡോക്ടര്‍മാര്‍ ആ കാര്യം മനസിലാക്കി. ലോകത്തില്‍ തന്നെ അപൂര്‍വമായി കാണപ്പെടുന്ന ടിന്നിടസ് എന്ന മൈക്രോവാസ്‌കുലര്‍ ഡീകംപ്രഷന്‍ എന്ന അസുഖമാണ് ഇയാള്‍ക്കെന്ന്.

ചെവിയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന രോഗമാണിത്. ലോകത്ത് തന്നെ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ആകെ 50 പേര്‍ക്ക് മാത്രമാണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിത്. ഇതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വെങ്കടിനെ വിധേയനാക്കി. അങ്ങനെ ഇന്ത്യയില്‍ ആദ്യമായി ടിന്നിടസ് രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആദ്യത്തെ വ്യക്തയായി വെങ്കട് എന്ന ചെന്നൈ സ്വദേശി മാറി. എംജിഎം ഹെല്‍ത്ത് കെയറിന്റെ ഡയക്ടര്‍ ഡോ കെ ശ്രീധരിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here