ഫ്ലാറ്റ് മലിനജലവിരുദ്ധ – കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റി ഏകദിന സത്യാഗ്രഹം നടത്തി

0
192

ഉപ്പള: കൈകമ്പയിലെ കെജിഎൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗൽപ്പാടി പഞ്ചായത്ത്‌ ഭരണ സമിതിയോടും, ബന്ധപ്പെട്ട വകുപ്പ് തലത്തിലും നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടികൾ ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ നേത്വത്വത്തിൽ
പരിസര വാസികൾ മംഗൽപ്പാടി പഞ്ചായത്തിന്റെ മുൻവശം ഏകദിന സത്യഗ്രഹ സമരം നടത്തി. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ്‌ അഡ്വക്കേറ്റ് ടി.വി രാജേന്ദ്രൻ സമരം ഉൽഘടനം ചെയ്തു.

മെഹ്മൂദ് കൈകമ്പ, യുസുഫ് മാസ്റ്റർ കുബുണ്ണൂർ, മുഹമ്മദ് ആനാബാഗിൽ, സി എം മൊയ്‌ദു, അബു തമാം, ഹമീദ് കോസ്മോസ്, ബി എം മോണു, അബ്ദുൽ റഹിമാൻ ഹാജി കൈകമ്പ, ആഷാഫ് മൂസ, ശംസു കുബ്ണൂർ, ബാവ മൊയ്‌ദീൻ, പ്രവിൻ ക്രസ്റ്റാ, എന്നിവർ പ്രസംഗിച്ചു. എം ആർ ഷെട്ടി അധ്യക്ഷത വഹിച്ചു. സിദീഖ് കൈകമ്പ സ്വാഗതവും ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here