തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറ സാന്നിധ്യമായി മുഹമ്മദലി ശിഹാബ് തങ്ങൾ

0
370

മലപ്പുറം- തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോൾ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദികളിൽ താരമായി മാറി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകനാണ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ശബു. പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയായ ‘ശബു’ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ഇതിനകം പര്യടനം നടത്തി പ്രവർത്തകരുടെ ആവേശമായി.
നിലമ്പൂരിൽ വി.വി. പ്രകാശ്, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, മണ്ണാർക്കാട് ശംസുദ്ദീൻ, കോങ്ങാട് യു.സി. രാമൻ എന്നിവർക്ക് വേണ്ടിയാണ് പ്രചരണ വേദികളിൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൻ കൂടിയായ  മുഹമ്മദലി ശിഹാബ് തങ്ങൾ സജീവമായത്.


വോട്ട് ചെയ്യാനായിട്ടെങ്കിലും യു.ഡി.എഫിനെ ഭരണത്തിലേറ്റാൻ കഴിയാവുന്നത് ചെയ്യുക എന്ന  ആഗ്രഹമാണ് തനിക്കുള്ളതെന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ (ശബു) പറഞ്ഞു.  പിതാവിന്റെ ഓർമ്മകൾ കാലാ കാലങ്ങളിലായി നില നിൽക്കാൻ പിതാവിന്റെ അതേ പേര് തന്നെയാണ്  മുനവ്വറലി തങ്ങൾ മകന് നൽകിയിരിക്കുന്നത്.   കലാകായിക മേഖലകളിൽ ഇതിനകം തന്നെ കഴിവ് തെളിയിച്ച ഒരു  പ്രതിഭ കൂടിയാണ് എട്ടാം ക്ലാസുകാരനായ ശബു.

LEAVE A REPLY

Please enter your comment!
Please enter your name here