കൊവിഡ് പ്രതിസന്ധി; പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം; ഉന്നതതല യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

0
251

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ഉടൻ പുറത്തിറക്കും. വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിച്ചാൽ ഉത്തരവിറങ്ങും.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ വേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്തത്. ആർടിപിസിആർ പരിശോധനകനകളുടെ എണ്ണം കൂട്ടണമെന്നതാണ് യോഗത്തിലെ പ്രധാന നിർദേശം. എല്ലാ ജില്ലകളിലും മതിയായ ഐസിയു കിടക്കകൾ സജ്ജമാക്കും. ഓൺലൈൻ വഴി നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണമെന്ന് നിർദേശത്തിൽ പറയുന്നു.

ടെലി ഡോക്ടർ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം, ആളുകൾ കൂടുന്ന യോഗങ്ങൾ പരമാവധി നീട്ടിവയ്ക്കണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം വേണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here