കാസർകോട് നിയന്ത്രണം കടുപ്പിച്ചു; മംഗൽപ്പാടി ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

0
415

കാസർകോട്∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കലക്ടർ ഡി.സജിത് ബാബു സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധികളിൽ ഉൾപ്പെടെ 15 തദ്ദേശസ്വയംഭരണസ്ഥാപന പരിധിക്കുകീഴിൽ നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് നീട്ടുകയും എട്ട് പഞ്ചായത്തുകളിൽ കൂടി പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമാണ് ഉണ്ടായത്. 2021 മേയ് 6 ന് അർധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

കാഞ്ഞങ്ങാട് മുൻസിപാലിറ്റി, നീലേശ്വരം മുൻസിപാലി, അജാനൂർ, ബളാൽ, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, മധുർ, മംഗൽപാടി, പടന്ന പള്ളിക്കര, പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here