എട്ട് സംസ്ഥാനങ്ങളില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം

0
557
Coronavirus test

ന്യൂഡല്‍ഹി:രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ സംസ്ഥാനങ്ങളില്‍ നിന്ന്  81.42 ശതമാനം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ന്യൂഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 6,58,909 ആയി കുതിച്ചുയര്‍ന്നു. ഒരു ദിവസം 44213 കേസുകളുടെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുണെ, മുംബൈ, നാഗ്പുര്‍, താനെ, നാസിക്, ബെംഗളൂരു, ഔറംഗാബാദ്, ഡല്‍ഹി, അഹമ്മദ് നഗര്‍, നാംദേട്‌ എന്നീ പത്ത് ജില്ലകളില്‍ നിന്നാണ് 50 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച 89,129 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ 1,64,110 ആയി ഉയര്‍ന്നു. 714 മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 21ന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.

മഹാരാഷ്ട്രയാണ് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം. 47,913 കേസുകളാണ് കഴിഞ്ഞദിവസം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 4991 കേസുകളുമായി കര്‍ണാടക രണ്ടാം സ്ഥാനത്തും 4174 കേസുകളുമായി ഛത്തീസ്ഗഡ് മൂന്നാംസ്ഥാനത്തുമാണ്.

മഹാരാഷ്ട്ര, ചത്തീസ്ഗഢ്, പഞ്ചാബ്, കര്‍ണാടക,ഡല്‍ഹി,തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്,കേരള എന്നീ 12 സംസ്ഥാനങ്ങളില്‍ കേവിഡ് കേസുകളില്‍ വര്‍ദ്ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here