സ്വർണവില പവന് 240 രൂപകൂടി 33,600 രൂപയായി

0
168

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനം ഉയർന്ന് 1,708.51 ഡോളർ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബിൽ യുഎസ് സെനറ്റിൽ വന്നതോടെയാണ് വിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം, ഉയർന്നുനിൽക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതൽ വർധനവിന് തടയിട്ടു.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here