വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത് കടക്കെണി; ബാർബർ അബ്‌ദുൾ ഖാദറിന് ഒരു കോടി രൂപയുടെ ലോട്ടറി

0
366

മാള: കേരള ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് മാളയിലെ ബാർബർ എ.കെ. അബ്ദുൾ ഖാദറിന്. മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ബി.എ 425929 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 64 കാരനായ അബ്ദുൾ ഖാദർ മാള ജുമാ മസ്ജിദ് വക കെട്ടിടത്തിൽ ബാർബർ ഷോപ്പ് നടത്തുകയാണ്. തിങ്കളാഴ്ച പത്രം നോക്കിയപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം അറിയുന്നത്. 500 രൂപ വരെ കൂലി ലഭിക്കുന്ന അബ്ദുൾ ഖാദർ ദിവസം 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്. 18 വയസ് മുതൽ ഈ ശീലം തുടരുന്നെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അബ്ദുൾ ഖാദർ പറയുന്നു.

മാള പള്ളിപ്പുറത്ത് 8 സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. ആ ബാദ്ധ്യതകളെല്ലാം തീർക്കണമെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. ഭാര്യ: സഫിയ. മകൻ അസ്‌കർ മാളയിലെ ഒരു ചെരുപ്പ് കടയിലെ ജീവനക്കാരനാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here