വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി

0
378

കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന് കാണിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്ബോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നതെന്നും ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയേറ്റടുത്തവരോട് സഹതാപമേയുള്ളുവെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.

കെ.കെ ശൈലജ ടീച്ചറുടെ വിശദീകരണം:

ഞാന്‍ കോവിഡ് വാക്സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്ബോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here