വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദ് മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റായ അഡ്വ. ഫാത്തിമ തഹ്‍ലിയ എന്നിവരെയാണ് ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നത്.
മുസ്‍ലിം ലീഗിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996-ലാണ് ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.