Saturday, March 15, 2025
Home Latest news റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ട മോഡലുകൾക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ട മോഡലുകൾക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍

0
194

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്നുകള്‍ ലഭിക്കുമെന്നു റിപ്പോർട്ട്.

ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് പുതുതായി റാവിഷിംഗ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയല്‍ റെഡ്, വെഞ്ച്വറ ബ്ലൂ എന്നീ പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. നിലവിലെ ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നീ ഓപ്ഷനുകള്‍ക്ക് പുറമേയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് പുതുതായി മൂന്ന് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും രണ്ട് സിംഗിള്‍ ടോണ്‍ ഓപ്ഷനുകളും ലഭിക്കും. കുക്കീസ് ആന്‍ഡ് ക്രീം, വെഞ്ച്വറ ബ്ലാക്ക് ആന്‍ഡ് ബ്ലൂ, ബ്രിട്ടീഷ് റേസിംഗ് ലീന്‍ എന്നിവയാണ് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

Also Read:വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; ലീഗിനോട് സമസ്ത

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകൾ വിപണിയിൽ എത്തുന്നത്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here