രാത്രി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള ട്രാഫിക് പൊലീസ്. രാത്രി വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്.
മോട്ടോർ വാഹന നിയമപ്രകാരം രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോഴൂം വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്‍റെ സാന്നിധ്യം അറിയാൻ കഴിയും.
ഇത് കൂടാതെ രാത്രി ഡ്രൈവ് ചെയ്യുന്നവർക്കുള്ള മറ്റു നിർദേശങ്ങളും പൊലീസ് നൽകുന്നുണ്ട്.
- യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- വാഹനത്തിനകത്തെ വെളിച്ചം പരമാവധി ഒഴിവാക്കുക.
- എതിർവാഹനത്തിന്‍റെ ലൈറ്റ് തട്ടി ബുദ്ധിമുട്ട് വരാതിരിക്കാൻ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക.
- ഇരുട്ടത്ത് വഴിയാത്രക്കാരെ കാണാൻ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിൽ ശ്രദ്ധവേണം.
- രാത്രി കാഴ്ചകൾ മങ്ങുന്നുണ്ടെങ്കിൽ കണ്ണ് പരിശോധന നടത്തണം.