മുസ്ലീം ലീ​ഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്; മലപ്പുറത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയേയും ഇന്നറിയാം

0
373

കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയേയും ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.

എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയാല്‍ കോഴിക്കോട് സൌത്തില്‍ നജീബ് കാന്തപുരം മല്‍സരിക്കും. പികെ ഫിറോസിനെ പെരിന്തല്‍മണ്ണയിലോ താനൂരിലോ മല്‍സരിപ്പിക്കും.

കെഎം ഷാജിയെ അഴീക്കോടിനൊപ്പം കളമശ്ശേരിയിലേക്കും പരിഗണിക്കുന്നു. കെപിഎ മജീദ് രാജ്യസഭയിലേക്കാണെങ്കില്‍ പിവി അബ്ദുള്‍ വഹാബ് മഞ്ചേരിയില്‍ മല്‍സരിക്കും. മറിച്ചാകാനും സാധ്യതയുണ്ട്.

കാസര്‍ഗോട്ട് എന്‍എ നെല്ലിക്കുന്നടക്കം ഒന്നിലേറെ പേര്‍ പരിഗണനയിലുണ്ട്. എന്‍ ഷംസുദ്ദീന്‍ തിരൂരിലേക്ക് മാറിയാല്‍ മണ്ണാര്‍ക്കാട്ട്. എം എ സമദിനെ പരിഗണിക്കും. മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്. മഞ്ചേശ്വരത്ത് എകെഎം അഷറഫിനാണ് മുഖ്യ പരിഗണന. മലപ്പുറത്തേക്ക് യുഎ ലത്തീഫിനെ പരിഗണിക്കുന്നു. തിരുവമ്ബാടിയിലേക്ക് സികെ കാസിമും സിപി ചെറിയമുഹമ്മദുമാണ് പരിഗണനയിലുള്ളത്. നാല് യൂത്ത് ലീഗ് നേതാക്കള്‍ പട്ടികയിലുണ്ട്. ഏറനാട് , കൊണ്ടോട്ടി, കോട്ടക്കല്‍, വള്ളിക്കുന്ന് കുറ്റ്യാടി എം.എല്‍ എമാര്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here