മഞ്ചേശ്വരത്തു അനുനയശ്രമം; നാളെ വീണ്ടും മണ്ഡലം കമ്മിറ്റിയോഗം ചേരും

0
302

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി  നാളെ വീണ്ടും  മണ്ഡലം കമ്മിറ്റിയോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചിയിച്ച ജയാനന്ദയോടുളള എതിര്‍പ്പ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയാണ് മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ ജയാനന്ദനില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം ജില്ലാക്കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിട്ടു. ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ മുസ്‌ലിം സ്ഥാനാര്‍ഥിക്കു പുറമെ സിപിഎമ്മും മു‌സ്‌ലിം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാലും തെറ്റില്ലെന്നും ചില അംഗങ്ങള്‍ നിലപാടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here