മംഗളുരു വിമാനാപകടം: കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

0
228

കാസർകോട്: ബജ്‌പെ വിമാനത്താവളത്തിൽ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനം തകർന്ന് വീണ് 158 യാത്രക്കാർ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ എയർ ഇന്ത്യക്കും എയർപോർട്ട് അതോറിറ്റിക്കും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ മംഗളൂരു മജിസ്ട്രേറ്റ് കോടതി ചുമത്തിയ ക്രിമനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.

പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരായ ആൻസ്‌ബെർട്ട് ഡിസൂസ, മലയാളിയായ പീറ്റർ എബ്രഹാം എന്നിവർ സമർപിച്ച ഹരജികളിലാണ് സുപ്രധാന വിധിയുണ്ടായത്. ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 2010 മേയ് 22 ന് രാവിലെ 6.30 നാണ് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിൽ തീപിടിച്ച് 158 പേർ മരിച്ചത്. ഇവരിൽ 52 പേർ മലയാളികളായിരുന്നു . 2012 മാർച്ച് 5 ന് 812 ഫൗൻഡേഷൻ എന്ന എൻ.ജി.ഒ സമർപിച്ച സ്വകാര്യ ഹരജിയിൽ മംഗളൂരു മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.ഐ, എ.എ.ഐ, ഉദ്യോഗസ്ഥരായ ആൻസ്‌ബെർട്ട് ഡിസൂസ, പീറ്റർ എബ്രഹാം എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി പ്രതികളാക്കിയിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. പൈലറ്റ് വിമാനാപകടത്തിൽ മരിച്ചതിനാൽ അന്വേഷണം അവസാനിപ്പിച്ചിരുന്നുവെന്നും കുറ്റാരോപണത്തിലോ അന്വേഷണ റിപോർട്ടിലോ ഹർജിക്കാരുടെ പേരില്ലെന്നത് മനസിലാക്കുന്നതിൽ മജിസ്‌ട്രേറ്റ് കോടതി പരാജയപ്പെട്ടെന്നും ഹൈക്കോടതിയുടെ വിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here