അസം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി സും റോങ്ക്ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അസം ഖനന – വികസന മന്ത്രിയാണ് സും റോങ്ക്ഹാങ്ക്. തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ചില വ്യക്തികളുടെ താത്പര്യമാണ്. ചുമതല നിര്‍വഹിച്ചിട്ടും മാറ്റിനിര്‍ത്തിയത് അംഗീകരിക്കാനായില്ലെന്നും സും പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങിന്റെ സാന്നിധ്യത്തിലാണ് സും റോങ്ക്ഹാങ്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ ദിഫു മണ്ഡലത്തെ പ്രതിനിധീകരിച്ച സുമിനെ വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ധാരണ. എന്നാല്‍ കോണ്‍ഗ്രസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.