നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; ‘ജലീലും ജയരാജനും അടക്കമുള്ളവര്‍ വിചാരണ നേരിടണം’

0
302

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

2015ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മന്ത്രിമാരായ ഇപി ജയരാജനെയും കെടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് എഴുതി തള്ളണമെന്ന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതിയും നേരത്തെ തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here