നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും

0
198

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ങ്ങ​ളും ജ​ന​രോ​ഷ​വും കൂ​ടു​ന്പോ​ഴും ഇ​ന്ധ​ന നി​കു​തി​ക​ൾ ഉ​ട​ൻ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്രം. എ​ന്നാ​ൽ, കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഏ​പ്രി​ൽ ആ​ദ്യം ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യേ​ക്കു​മെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ സൂ​ചി​പ്പി​ച്ചു. പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​യും പ​ല​ത​വ​ണ കേ​ന്ദ്രം കൂ​ട്ടു​ക​യും സ​ബ്സി​ഡി പൂ​ർ​ണ​മാ​യി എ​ടു​ത്തു ക​ള​യു​ക​യും ചെ​യ്തെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റ​ല്ല.

ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​ന നി​കു​തി​യാ​ണ് ഇ​ന്ത്യ​യി​ലേ​ത്. ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന ഓ​രോ നൂ​റു രൂ​പ​യി​ലും 64 രൂ​പ നി​കു​തി​യാ​ണ്. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 91.17 രൂ​പ​യും ഡീ​സ​ലി​ന് 81.47 രൂ​പ​യു​മാ​ണു വി​ല. എ​ന്നാ​ൽ പെ​ട്രോ​ളി​ന് അ​ടി​സ്ഥാ​ന വി​ല 31.82 രൂ​പ മാ​ത്ര​മാ​ണ്. നി​കു​തി​ക​ളാ​ക​ട്ടെ ഓ​രോ ലി​റ്റ​റി​നും 53.15 രൂ​പ. ലി​റ്റ​റി​ന് 32.9 രൂ​പ എ​ക്സൈ​സ് തീ​രു​വ​ക​ളും 20.61 രൂ​പ വാ​റ്റു​മാ​ണ്. ഡീ​സ​ലി​ന് അ​ടി​സ്ഥാ​ന വി​ല 33.46 രൂ​പ​യും നി​കു​തി​ക​ൾ 43.48 രൂ​പ​യു​മാ​ണ്. ഇ​തി​ൽ എ​ക്സൈ​സ് തീ​രു​വ 31.80 രൂ​പ​യും വാ​റ്റ് 11.68 രൂ​പ​യു​മാ​ണ്.

പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, രാ​ജ​സ്ഥാ​ൻ, മേ​ഘാ​ല​യ, നാ​ഗാ​ലാ​ൻ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലും പ്രാ​ദേ​ശി​ക നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്തി​യ​തു ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​ട്ടും വാ​റ്റ് കു​റ​ച്ചി​ല്ല.

മേ​ഘാ​ല​യ​യി​ൽ വാ​റ്റ് നി​കു​തി പെ​ട്രോ​ളി​ന് 20 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 31.62 ശ​ത​മാ​ന​വും കു​റ​ച്ച​തോ​ടെ ലി​റ്റ​റി​ന് യ​ഥാ​ക്ര​മം 7.4 രൂ​പ​യും 7.1 രൂ​പ​യും വീ​ത​മാ​ണു ചി​ല്ല​റ വി​ല്​പ​ന വി​ല കു​റ​ഞ്ഞ​ത്.

ആ​സാ​മി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ചു രൂ​പ​യു​ടെ അ​ധി​ക നി​കു​തി​യാ​ണു ക​ഴി​ഞ്ഞ മാ​സം പി​ൻ​വ​ലി​ച്ച​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ലി​റ്റ​റി​ന് ഒ​രു രൂ​പ​യു​ടെ നി​കു​തി കു​റ​വാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്. നാ​ഗാ​ലാ​ൻ​ഡി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.22 രൂ​പ​യും ഡീ​സലി​ന് 57 പൈ​സ​യു​മാ​ണു സം​സ്ഥാ​ന നി​കു​തി കു​റ​ച്ച​ത്. രാ​ജ​സ്ഥാ​നി​ൽ സം​സ്ഥാ​ന വാ​റ്റ് നി​കു​തി​യി​ൽ ര​ണ്ടു ശ​ത​മാ​നം കു​റ​വു വ​രു​ത്തി​യ​തോ​ടെ വി​ല​യി​ൽ 1.21 മു​ത​ൽ 1.26 വ​രെ രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി.

പു​തു​ച്ചേ​രി​യി​ൽ വാ​റ്റ് ര​ണ്ടു ശ​ത​മാ​നം കു​റ​ച്ച​തോ​ടെ പെ​ട്രോ​ളി​ന് 1.19 രൂ​പ​യും ഡീ​സ​ലി​ന് 1.26 രൂ​പ​യും വി​ല കു​റ​ഞ്ഞു. ഇ​തോ​ടെ മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് തൊ​ട്ട​ടു​ത്ത ക​ണ്ണൂ​രി​ലെ വി​ല​യേ​ക്കാ​ൾ 4.35 രൂ​പ​യു​ടെ കു​റ​വു​ണ്ട്. ഡീ​സ​ൽ ലി​റ്റ​റി​ന് 3.58 രൂ​പ​യാ​ണു മാ​ഹി​യി​ൽ കു​റ​വ്.

കോ​വി​ഡും നീ​ണ്ട ലോ​ക്ക്ഡൗ​ണും മൂ​ലം ഉ​പ​ഭോ​ഗം കു​റ​വാ​യി​രു​ന്നി​ട്ടും ഇ​ന്ധ​ന നി​കു​തി​യി​ൽ നി​ന്നു​ള്ള ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​നം നാ​ലു ല​ക്ഷം കോ​ടി രൂ​പ​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 82 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. 2022 സാ​ന്പ​ത്തി​ക വ​ർ​ഷം പെ​ട്രോ​ൾ, ഡീ​സ​ൽ നി​കു​തി​ക​ളി​ൽ നി​ന്നു 4.3 ല​ക്ഷം കോ​ടി രൂ​പ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വി​ക​സ​ന സെ​സി​നാ​യി പി​രി​ക്കു​ന്ന 49,000 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ രേ​ഖ​ക​ൾ അ​നു​സ​രി​ച്ച് 2020ലെ ​ഇ​ന്ധ​ന നി​കു​തി വ​രു​മാ​ന​മാ​യ 2.67 ല​ക്ഷം കോ​ടി​യു​ടെ സ്ഥാ​ന​ത്ത് ന​ട​പ്പു വ​ർ​ഷം 3.61 ല​ക്ഷം കോ​ടി​യാ​ണു വ​രു​മാ​നം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ൽ​പ​ന​യി​ലും വി​ല​യി​ലും ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന കൂ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ ഈ​യി​ന​ത്തി​ലെ നി​കു​തി വ​രു​മാ​നം ബ​ജ​റ്റി​ൽ പ​റ​യു​ന്ന​തി​ലും കൂ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here